Widgets Magazine
21
Oct / 2017
Saturday

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍, വീഡിയോകള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എന്നിവ അഡ്മിനെ ജയിലിടയ്ക്കാനുള്ള കുറ്റമാക്കി സര്‍ക്കാര്‍ ഉത്തരവ്

21 APRIL 2017 12:35 PM IST
മലയാളി വാര്‍ത്ത

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നകാലത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വിലക്ക് കല്പിക്കേണ്ടത് അത്യാവശ്യമാണ്. വാരണാസിയിലെ പ്രദേശിക ഭരണകൂടം പുറത്തിറക്കിയ ഉത്തരവിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ തെറ്റായ ഉദ്ദേശ്യത്തോടെ പോസ്റ്റുകള്‍ വന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലത്തിലെ പ്രാദേശിക ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോഗ്രാഫുകള്‍, തുടങ്ങിയവ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍വരെ കാരണമാകുന്നു എന്ന് വാരണാസിയിലെ പ്രദേശിക ഭരണകൂടം പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ സംയുക്തമായി പുറത്തിറക്കിയ ഉത്തരവ് വാസ്തവ വിരുദ്ധമായ ഉള്ളടക്കം അടങ്ങിയതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ഗ്രൂപ്പുകളുടെ അഡ്മിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നതാണ്. ഇത്തരം തിരിച്ചടികളെ നേരിടാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തയ്യാറകാണമെന്നും ഉത്തരവില്‍ പറയുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആരംഭിക്കുന്ന അഡ്മിന്‍ പരിചയമുള്ളവരെ മാത്രമേ അംഗങ്ങളാക്കാന്‍ പാടുള്ളുവെന്നും, മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ക്കും തെറ്റായ വാര്‍ത്തയ്ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കും എന്നും ഉത്തരവില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഞരമ്പ് രോഗി സി സി ടി വിയിൽ കുടുങ്ങി; എട്ടിന്റെ പണികൊടുക്കാൻ പോലീസും സോഷ്യൽ മീഡിയയും!!  (5 minutes ago)

നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍ സംവിധായകനാകുന്നു; രാമലീലയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ സിനിമകള്‍  (11 minutes ago)

വിജയ് ചിത്രം മെർസലിന് പിന്തുണയുമായി ബെന്ന്യാമിന്‍  (18 minutes ago)

പോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് മാധവേട്ടന്‍ പണി മതിയാക്കുന്നു...  (40 minutes ago)

വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കുന്നു : 'ജേര്‍ണി ഓഫ് ദ ലെജന്‍ഡ് ' എന്ന മ്യൂസിക്ക് വീഡിയോ വൈറലാകുന്നു  (42 minutes ago)

ദിലീപിന് സുരക്ഷ നൽകാൻ എത്തിയ 'തണ്ടർ ഫോഴ്സി’ന്റെ വാഹനം പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

കർശന ഉപാധികളോടെ ജയിൽ മോചിതനായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവോ? ദുരൂഹത ഉണർത്തുന്ന വി വി ഐ പി സന്ദർശനം വിവാദത്തിലേയ്ക്ക്...  (1 hour ago)

ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു  (1 hour ago)

ഹര്‍ത്താലിലെ ജനരോഷം ഭയന്ന് കോണ്‍ഗ്രസ് സോളാര്‍ സമരത്തിനിറങ്ങില്ല; സമരത്തിനിടെ സംഘര്‍ഷമുണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകും  (1 hour ago)

ആരോപണ വിധേയര്‍ക്ക് പിണറായി റിപ്പോര്‍ട്ട് നല്‍കാത്തത് ആദ്യമായല്ല;  പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും നല്‍കിയില്ല  (1 hour ago)

നാടിനെ കട്ടുമുടിച്ചവരെന്ന് പിണറായി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അറിയപ്പെടും; മുഖ്യമന്ത്രിക്കെതിരെ കുമ്മനത്തിന്റെ തുറന്ന കത്ത്  (1 hour ago)

പരിഹാര ക്രിയകൾ ഫലം കാണുന്നില്ല... അമ്പരപ്പോടെ ആരാധകർ; എല്ലാ പ്രതിസന്ധിക്കും കാരണം പൊരുത്തമില്ലായ്മയോ?  (1 hour ago)

ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേയ്‌ക്കെത്തിയ അജ്ഞാത വിഐപികള്‍ ആരെന്ന് തിരിച്ചറിഞ്ഞു!! ഇനി ദിലീപിനെ തൊടാൻ കഴിയില്ല...  (2 hours ago)

കൊല്ലത്ത് പത്താം ക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തിന് പിന്നിൽ അദ്ധ്യാപികമാര്‍  (2 hours ago)

ടി.പി കേസിലെ ഗൂഢാലോചനയില്‍ നിന്ന് പി. മോഹനനെ രക്ഷിച്ച തന്ത്രം ദിലീപിനും രക്ഷയാകുമോ?  (2 hours ago)

Malayali Vartha Recommends