Widgets Magazine
20
Aug / 2017
Sunday

അന്യപുരുഷന്‍മാര്‍ നോക്കാതിരിക്കാനും പരപുരുഷ ബന്ധമുണ്ടാകാതിരിക്കാനും ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്തു

21 APRIL 2017 04:36 PM IST
മലയാളി വാര്‍ത്ത

ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തന്റെ ഭാര്യയെ മറ്റു പുരുഷന്മാര്‍ നോക്കാതിരിക്കാനും പരപുരുഷ ബന്ധം ഉണ്ടാകാതിരിക്കാനുമായി ഭര്‍ത്താവിന്റെ ക്രൂരത. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതരായവരാണ് ദമ്പതിമാര്‍. വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജോലി രാജി വയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്ന യുവതിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. പീഡനം സഹിയ്ക്ക വയ്യാതായപ്പോള്‍ സന്ധ്യ ജോലി രാജിവയ്ക്കുകയും ചെയ്തു. 

ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുടമയാണ് ഭര്‍ത്താവ് കെജി ഹള്ളിയിലാണ് ഇരുവരും താമസം. പീഡനം സഹിയ്ക്ക വയ്യാതായപ്പോള്‍ യുവതി ജോലി രാജിവയ്ക്കുകയും ചെയ്തു. ഗാര്‍ഹിക പീഡനത്തിന് ഇരയായ ഭാര്യ വനിതാ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി മോഹന്‍ യുവതിയുടെ തലമുടി ഷേവ് ചെയ്യുമായിരുന്നു. ഒപ്പം പുറത്തുപോകാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അനുവാദമുണ്ടായിരുന്നില്ല. തന്റെ മുഖത്ത് നിരന്തരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് യുവതി പറയുന്നു. യുവതി യുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചുപോയതാണ്. മുത്തശ്ശിയാണ് യുവതിയെ വളര്‍ത്തിയത്. തങ്ങള്‍ കാണുമ്പോള്‍ മൂക്കിന്റെ പാലം ഒടിഞ്ഞ് കണ്ണുകള്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു യുവതിയെന്ന് വനിതാ ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ റാണി ഷെട്ടി പറഞ്ഞു. വനിതാ ഹെല്‍പ് ലൈനാണ് സംഭവം കെജി ഹള്ളി പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നത്. നാല് വയസുള്ള ഒരു മകനും ദമ്പതിമാര്‍ക്കുണ്ട്. ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ് ഇരുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (18 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (22 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (43 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends