പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലുന്നവര്‍ക്ക് പാകിസ്താനില്‍ നിന്നും 50 കോടി രൂപ വാഗ്ദാനം.
മധ്യപ്രദേശിലെ സാത്ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് പാകിസ്താനില്‍ നിന്നും പധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലുന്നവര്‍ക്ക് പാകിസ്താനില്‍ നിന്നും 50 കോടി രൂപ വാഗ്ദാനം സംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. നരേന്ദ്ര മോഡിയെ കൊലപ്പെടുത്തിയാല്‍ 50 കോടി രൂപ നല്‍കാമെന്നാണ് വിളിച്ചയാള്‍ വാഗ്ദാനം ചെയ്തു. വിളിച്ചയാള്‍ പാകിസ്താനില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയതായും കുശാല്‍ പറഞ്ഞു.
കുശാലിന്റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോഡിയെ വധിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. മോഡിയെ വധിക്കാനുള്ള സംഘത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി ഒരാള്‍ കൂടി വേണമെന്ന് വിളിച്ചയാള്‍ പറഞ്ഞെന്നും കുശാല്‍ വെളിപ്പെടുത്തി. േഫോണ് കോളിന്റെ വിശ്വാസ്യത ഉറപ്പിച്ച ശേഷം പോലീസ് തുടരന്വേഷണം നടത്തും.
https://www.facebook.com/Malayalivartha