ജോലി വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റില്‍ എത്തിച്ചിരുന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍
യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റില്‍ എത്തിച്ചിരുന്ന ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഭോപ്പാലില്‍ വാടക ഫഌറ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്ന ബി.ജെ.പി നേതാവ് നീരജ് ഷക്യയാണ് (33) അറസ്റ്റിലായത്.
ബി.ജെ.പിയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സെല്ലിന്റെ മാധ്യമ വിഭാഗം തലവനാണ് ഷക്യ. ഇയാള്‍ക്ക് പുറമെ ഇടപാടുകാരടക്കം എട്ട് പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഫഌറ്റില്‍ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.
സെക്സ് റാക്കറ്റില്‍ ഉണ്ടായിരുന്ന നാല് യുവതികളെ പോലീസ് രക്ഷിച്ചു. ജോലി വാഗ്ദാനം ചെയ്താണ് ഷക്യയും സംഘവും യുവതികളെ സെക്സ് റാക്കറ്റില്‍ എത്തിച്ചിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് ഷക്യയെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
https://www.facebook.com/Malayalivartha