ഷീന ബോറ കൊലപാതകം അന്വേഷിച്ച പൊലീസ് ഇന്‍സ്പെക്ടറുടെ ഭാര്യ കൊല്ലപ്പെട്ടു; മുംബൈയിലെ ഫ്ലാറ്റില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹം
കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസ് അന്വേഷിച്ച പൊലീസ് ഇന്‍സ്പെക്ടറുടെ ഭാര്യ മുംബൈയിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. മുംബൈ പൊലീസ് ഇന്‍സ്പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 3.30ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ ധ്യാനേശ്വരാണ് മൃതദേഹം കണ്ടത്. 21 വയസുള്ള ഇവരുടെ മകനേയും കാണാനില്ല.
ഇന്നലെ രാത്രി മുതല്‍ കാണാതായ മകന് വേണ്ടിയും തെരച്ചില്‍ ശക്തമാക്കി. വ്യവസായ മാധ്യമ ഭീമനായ പീറ്റര്‍ മുഖര്‍ജിയും ഭാര്യം ഇന്ദ്രാണി മുഖര്‍ജിയും പ്രതിയായ ഷീന ബോറ കൊലപാതകം ആദ്യം അന്വേഷിച്ച അന്വേഷണ സംഘത്തിലെ അംഗമാണ് ധ്യാനേശ്വര്‍. ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യവിവാഹത്തിലെ മകളായ ഷീന ബോറ 2012ലാണ് കൊല്ലപ്പെട്ടത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ മറ്റൊരു കേസില്‍ പ്രതിയായപ്പോള്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഷീന ബോറയുടെ മൃതദേഹം മുംബൈയിലെ പ്രാന്തപ്രദേശത്തുള്ള കാടിന് സമീപത്ത് നിന്ന് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha