സഹീറിന്റെ സ്വന്തം സാഗരിക
യുവരാജ് സിങ്ങും നടി ഹസല്‍ കീച്ചും വിവാഹിതരായതിനു ശേഷം വീണ്ടുമിതാ ക്രിക്കറ്റ്–സിനിമാ വിവാഹ പട്ടികയിലേക്ക് പുതിയൊരു ജോഡി കൂടി വന്നെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ഖാനും നടി സാഗരിക ഗാഡ്ഗെയുമാണത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സഹീര്‍ ഖാന് സാഗരികയെ സ്വന്തമാക്കുന്നത്.
ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടില്‍ സഹീര്‍ കിടിലനായപ്പോള് മഞ്ഞ കലര്‍ന്ന പച്ച ഗൗണില്‍ സാഗരിക അതീവ സുന്ദരിയുമായി.
വിവാഹ നിശ്ചയത്തെക്കുറിച്ചു പറയുമ്പോള്‍ സാഗരികയ്ക്ക് ആയിരം നാവാണ്. ''ദിവസങ്ങള്‍ക്കു മുമ്പെ ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് സഹീര്‍ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നു, എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. അത്രയും മനോഹരമായൊരു മോതിരമാണ് എനിക്കു വേണ്ടി തിരഞ്ഞെടുത്തതെന്നും അറിഞ്ഞിരുന്നില്ല. ആ നിമിഷത്തെ വിവരിക്കാന്‍ വാക്കുകളില്ല, ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്.'' –എന്നാണ് വിവാഹ നിശ്ചയത്തെക്കുറിച്ച് സാഗരിക പറയുന്നത്.
ക്രിക്കറ്റ് രംഗത്തെ യുവതാരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്ലി നടിയും കാമുകിയുമായ അനുഷ്ക ശര്മയ്ക്കൊപ്പമാണ് എത്തിയത്. കൂടാതെ സച്ചിന് തെന്‍ഡുല്‍ക്കര്‍ പത്നി അഞ്ജലി, രോഹിത് ശര്‍മ ഭാര്യ റിതിക, യുവരാജ് സിങ്, അജയ് ജഡേജ, മുഹമ്മദ് കൈഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടില്‍ സഹീര്‍ സുന്ദരനായപ്പോള്‍ മഞ്ഞ കലര്‍ന്ന പച്ച ഗൗണില്‍ സാഗരിക അതീവ സുന്ദരിയുമായിരുന്നു.
.
https://www.facebook.com/Malayalivartha