റംസാന് വ്രതം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഹിജ്റ കമ്മിറ്റി
വിശുദ്ധ റംസാന് വ്രതം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 7.44ന് മാസപ്പിറവി സംഭവിക്കുന്നതിനാലാണിത്. വെള്ളിയാഴ്ച ആരംഭിക്കുന്ന റംസാന് വ്രതം 30 ദിവസം പൂര്‍ത്തിയാക്കി ജൂണ്‍ 25ന് ആയിരിക്കും ഈദുല്‍ ഫിത്തറെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റംസാന് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാര്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha