ദീപാലി വധക്കേസില്‍ മകന് അറസ്റ്റില്‍; കൊലയ്ക്കുശേഷം രക്തം കൊണ്ട് ഭിത്തിയില്‍...
വിവാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയൊന്നുകാരനായ മകന് അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരില്‍നിന്നാണ് സിദ്ധാനന്ദിനെ അറസ്റ്റുചെയ്തത്. ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. അമ്മയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്നും അതിനാലാണ് കൊല ചെയ്തതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി.
കൊലയ്ക്കുശേഷം ദീപാലി ഗാനോറിന്റെ രക്തമുപയോഗിച്ച് 'അമ്മയെക്കൊണ്ട് മടുത്തുവെന്നും എന്നെ പിടികൂടി തൂക്കിലേറ്റുവെന്നും സിദ്ധാനന്ദ് ഭിത്തിയില്‍ എഴുതിയിരുന്നു. സംഭവദിവസവും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ദീപാലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകന് നല്കിയ മൊഴിയില്‍ പറയുന്നത്.
കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇന്‍സ്പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ (42) ആണ് മുംബൈയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മുംബൈയിലെ സാന്ദാഗ്രൂസ് ഈസ്റ്റിലായിരുന്നു സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വര്‍ ഗനോര്‍ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha