രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം . കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴക രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരേണ്ടന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കി.
അതേസമയം രജനീക്കെതിരെ വിമര്‍ശനവുമായി അണ്ണാഡിഎംകെ മന്ത്രിമാര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധവുമായി തമിഴര്‍ മുന്നേറ്റപട എത്തിയതിനു പിന്നാലെയാണ് നാം തമിഴരും രംഗത്തെത്തിയത്. കര്‍ണാടകയില്‍ നിന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്നും സീമാര്‍ തുറന്നടിച്ചു.
കര്‍ണാടകക്കാരും മലയാളികളും, ആന്ധ്രക്കാരും തമിഴ്നാടിനെ കുറേക്കാലം ഭരിച്ചു. പച്ചതമിഴനാണെന്ന് പറഞ്ഞാല്‍ അതാകില്ലെന്നും സീമാന്‍ തുറന്നടിച്ചു. രജനീക്കെതിരെ വിമര്‍ശനവുമായി മന്ത്രി സെല്ലൂര്‍ രാജയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രംഗത്തിറങ്ങരുതെന്ന് താരം ആരാധകരോട് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha