ബീഫ് കണികാണാന്‍ കിട്ടില്ല; കേരളത്തില്‍ ബീഫില്ല; മന്ത്രി പറയുന്നതിലൊന്നും കാര്യമില്ല
രാജ്യത്ത് കന്നുകാലികളെ വില്ക്കാന് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പ്രതിസന്ധിയിലായതോടെ കേരളത്തിലെ ബീഫ് പ്രിയരാണ്. പ്രായമായ കന്നുകാലികളെ ഇറച്ചി കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതാണ് കേരളത്തിലെ പതിവ്. കന്നുകാലികളെ വില്ക്കാന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കന്നുകാലികളെ എന്ത് ചെയ്യുമെന്ന് കര്‍ഷകര്‍ക്ക് അറിയില്ല. കന്നുകാലികളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ വില്ക്കാന് കഴിയുകയുള്ളു. കേരളത്തില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ആരും കന്നുകാലികളെ വാങ്ങാറില്ല. കാള, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും.
സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി ചന്ത പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്.
അതേ സമയം കന്നുകാലികശാപ്പ് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും മന്ത്രി പറഞ്ഞു. നിയമ വശങ്ങള് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
മന്ത്രി എന്ത് തന്നെ പറഞ്ഞാലും ജനങ്ങളാണ് പ്രതിസന്ധിയിലായത്. സംസ്ഥാനത്ത് കന്നുകാലികള്‍ എത്തുന്നതും കശാപ്പ് നടത്തുന്നതും സംസ്ഥാനത്തിന് ഉളളിലല്ല.ആന്ഡ്രാ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ ബീഫ് എത്തുന്നത്. കന്നുകാലികശാപ്പ് നിരോധിച്ചാല്‍ കേരളത്തില്‍ ബീഫ് ലഭിക്കാതാകും.മന്ത്രി സുനില്‍ കുമാര്‍ വിചാരിച്ചാല്‍ മാത്രം തീര്‍ക്കാവുന്ന പ്രതിസന്ധിയല്ല ഇത്.
സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന കന്നുകാലികളെ അതിര്‍ത്തിയില്‍ തടയും. അതോടെ കന്നുകാലികള്‍ പോലീസ് സ്റ്റേഷനിലാകും. സ്റ്റേഷനില്‍ കിടന്ന് ചാകാനായിരിക്കും കന്നുകാലികളുടെ വിധി.
ബീഫ് അനുകാലികളും കര്‍ഷകരുമാണ് പ്രതിസന്ധിയിലായത്. കര്‍ഷകരുടെ വയറ്റത്തടിച്ചെന്ന് പറഞ്ഞാല്‍ മതി. ബീഫ് കഴിക്കുന്നവര്‍ക്ക് ചിക്കനിലേക്ക് മാറാം. അപ്പോഴും കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത്.
പൊള്ളാച്ചിയില്‍ നിന്നും ലോറിയില്‍ കേരളത്തില്‍ എത്തിക്കുന്ന മാടുകളുടെ ദൈന്യാവസ്ഥ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ നരേന്ദ്ര മോദിക്ക് കൈ കൊടുക്കും.
https://www.facebook.com/Malayalivartha