ജമ്മുകാശ്മീരില്‍ സൈന്യവുമായുമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ തയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ആറു മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് സൈന്യം അന്വേഷിച്ചു വരികയാണ്
അടുത്തിടെ ലഷ്കറെ തയ്ബയില്‍ ചേര്‍ന്ന മൂന്ന് കാശ്മീരി യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അനന്ത് നാഗില്‍ ജൂണ്‍ 17ന് നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ജുനൈഡ് മാട്ടുവിനെ വധിച്ചതിനു ശേഷം തീവ്രവാദികള്‍ക്ക് ഉണ്ടായ മറ്റൊരു കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം പറഞ്ഞു.
വടക്കന്‍ കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ സോപോറില്‍ രണ്ടു തീവ്രവാദികളെ സൈന്യം ബുധനാഴ്ച വധിച്ചിരുന്നു.
https://www.facebook.com/Malayalivartha