ഇന്ത്യയിലേ ഗവര്‍ണര്‍മാരില്‍ പകുതിപേരും ആര് എസ് എസിന്റെ അനുഭാവികള്‍
ഇന്ത്യയിലെ 29 ഗവര്‍ണ്ണര്‍മാറില്‍ 14 പേരും ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധമുള്ളവരെന്നും റിപ്പോര്‍ട്ട്.ബിസിനസ് സ്റ്റാന്റേഡ്സാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു മാധ്യമം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.കൂടാതെ കേന്ദ്ര ഭരണ പ്രദേശത്തെ രണ്ട് ലഫ്.ഗവര്‍ണര്‍മാരും ആറ്!എസ്എസുമായി അടുത്ത ബന്ധമാണുള്ളത്.
ഇവരില്‍ ഭൂരിഭാഗം പേരും ആര്‍എസ്എസിന്റെ സ്വയം സേവകരോ പ്രചാരകുമാരായോ സേവനം അനുഷ്ടിച്ചിട്ടുള്ളവരാണ്. അരുണാചല്‍ പ്രദേശിന്റ അധിക ചുമതല വഹിക്കുന്ന നാഗലാന്റ് ഗവര്‍ണര്‍ പത്മനാഭ ആചാര്യ, പ്രസിഡന്റ് സ്ഥാനാര്‍ഥി കോവിന്ദിന്റെ രാജിയെ തുടര്‍ന്ന് അധിക ചുമതല വഹിക്കുന്നവെസ്റ്റ് ബെഗാളിലെ കേസരിനാഥ് ത്രിപാഠി, ഛത്തീസ്ഗഡിലെ ബാല്റാംദാസ് ടാണ്ടര്‍, മധ്യപ്രദേശിന്റെ അധിക ചുമതലയുളള ഗുജറാത്ത് ഗവര്‍ണ്ണര്‍ ഓംപ്രകാശ് കോഹ്ലി, ഹരിയാനയിലെ കപ്താന് സിങ് സോളങ്കി, ഹിമാചല്‍ പ്രദേശിലെ ആചാര്യദേവ് വ്രത്, കര്‍ണ്ണാടകയിലെ വജുഭായ് വാല, തമിഴ്നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവൂ.,
രാജസ്ഥാനിലെ കല്യാണ്‍ സിങ്, ത്രിപുരയിലെ തഥാഗത റോയ്, ഉത്തര്‍ പ്രദേശിലെ റാംസായിക് . ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ എന്നിവരാണ് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്ന ഗവര്‍ണ്ണര്‍മാര്‍.ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ അന്തമാന്‍നിക്കോബാര്‍ ദ്വീപിലെ ജഗദീഷ് മുഖി, ദമാന്ഡ്യൂവിലെ പ്രഫുല്‍ ഫോ പട്ടോല്‍ എന്നീവരാമ് ലഫ്. ഗവര്‍ണ്ണര്‍മാര്‍. ഇവരെ കൂടാതെ ഝാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ ദ്രൗപതി മുര്‍മു, പഞ്ചാബിലെ വിപി സിങ് ബഡ്നോരെ, അസം, മേഖാലയ ഗവര്‍ണ്ണര്‍ ബാന്‍വാരിലാല്‍ എന്നിര്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമാണുള്ളത്
https://www.facebook.com/Malayalivartha