ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രികനെ കുത്തികൊന്നു
ബീഫ് വിഷയത്തില്‍ വീണ്ടും കൊലപാതകം. ബീഫ് കൈയിലുണ്ട് എന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാര്‍ സഹയാത്രികനെ കുത്തി കൊന്നു. തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ടു പേര്‍ക്കു പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും മധുരയിലേയ്ക്കു പോകുന്ന ട്രെയിനിലാണു സംഭവം നടന്നത്.
ഹരിയാന സ്വദേശി ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഹാഷിം, ഷക്കിര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ജുനൈദിന്റെ കൈവശം ബീഫ് ഉണ്ട് എന്ന ആരോപിച്ച് ട്രെയിനിലെ മറ്റു യാത്രക്കാര്‍ വഴക്കുണ്ടാക്കുകയായിരുന്നു.
വാക്കേറ്റം രൂക്ഷമായതിനു പിന്നാലെ യാത്രക്കാര്‍ ചേര്‍ന്ന് ജുനൈദിനെ കുത്തി. ഇതേസമയം തര്‍ക്കമുണ്ടായത് ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചൊല്ലിയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു. തുക്കാബാദില് നിന്നും നോമ്പ് തുറക്കാനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങി വരുന്ന വഴിക്കായിരുന്നു സംഭവം. യാത്രക്കാര്‍ രണ്ടു പേര് ചേര്‍ന്നാണ് ജുനൈദിനെ കത്തിയെടുത്തു കുത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha