ടെക്കി ഷോക്കടിച്ച് വീണു മരിച്ചു
വൈദ്യുതി ലൈനില്‍ കുടുങ്ങിയ ടെക്കി ഷോക്കടിച്ച് നിലത്ത് വീണു മരിച്ചു. ബംഗളുരുവിലെ യശ്വന്ത്പുരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്റെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് വിദ്യാശങ്കര്‍ മിശ്ര എന്ന യുവാവാണ് മരിച്ചത്.
ഐടിപിഎല്ലില് ജീവനക്കാരനായ വിദ്യാശങ്കര്‍ ഇളയ സഹോദരന് യോഗിഷിനൊപ്പമാണ് താമസം. ബുധനാഴ്ച വൈകിട്ട് സഹോദരന്മാര് രാത്രി വൈകുവോളം മദ്യപിച്ചു. പുലര്‍ച്ചെ 1.30ഓടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ബാല്‍ക്കണിയിലേക്ക് പോയ വിദ്യാശങ്കര്‍ ഷോക്കേറ്റ് മൂന്നാം നിലയില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
ആഹാരം കഴിക്കുന്നതിനിടെ പുറത്തേക്ക് പോയ സഹോദരനെ ഏറെ നേരമായി കാണാഞ്ഞതിനെ തുടര്‍ന്ന് യോഗിഷ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാശങ്കര്‍ ഷോക്കേറ്റ് താഴേയ്ക്ക് വീണതായി വ്യക്തമായത്. രക്തത്തില്‍ കുളിച്ച നിലയിലാണ് വിദ്യാശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് വീണയുടന്‍ യുവാവ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. യുപി സ്വദേശിയാണ് വിദ്യാശങ്കര്‍.
https://www.facebook.com/Malayalivartha