മീരാ കുമാര്‍ കോണ്‍ഗ്രസിന്റെ ബലിയാട്; ബിജെപി നേതാവ് എസ് പ്രകാശ്
മീരാകുമാരിയെ കോണ്‍ഗ്രസിന്റെ ബലിയാടെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കേണ്‍ഗ്രസ് നേതാവ് മീരാകുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത് ബലിയാടാക്കാനാണെന്ന് ബിജെപി നേതാവ് എസ് പ്രകാശ്.
സ്പീക്കറുടെ പദവിയടക്കം നിരവധി പദവികള്‍ അലങ്കരിച്ച വ്യക്തിയാണ് മീരാകുമാര്‍. തോല്‍ക്കാനുള്ള സ്ഥാനാര്‍ത്ഥിയാക്കി ഇവരെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി അവരെ പാര്‍ട്ടി അപമാനിക്കുകയാണ് എന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ദളിത് നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. ജൂലൈ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 വരെയാണ് നിലവിലെ പ്രണബ് മുഖര്‍ജിയുടെ കാലാവധിയുള്ളത്.
https://www.facebook.com/Malayalivartha