പാസ്പോര്‍ട്ട് ഫീസ് വെട്ടിക്കുറച്ചതായി സുഷമ സ്വരാജ്
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള ഫീസ് വെട്ടിക്കുറച്ചു. എട്ട് വയസില്‍ താഴെയുള്ളവരുടേയും 60 വയസിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷയ്ക്കുള്ള ഫീസ് കുറച്ചതായാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചത്. പുതുതായി നല്കുന്ന പാസ്പോര്ട്ടുകളില്ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1967 ല്‍ നിലവില്‍ വന്ന പാസ്പോര്‍ട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പാസ്പോര്‍ട്ട് ലഭിക്കല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണു നടപടി. പാസ്പോര്‍ട്ട് ലഭ്യത സുഗമമാക്കാന്‍ വയസ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിബന്ധന എടുത്തു കളഞ്ഞിരുന്നു. വേര്‍പിരിഞ്ഞ ദമ്പതികളുടെ മുന്ഭര്ത്താവിന്റെയോ മുന്‍ഭാര്യയുടേയോ പേര് വേണമെന്ന നിബന്ധനയും ഒഴിവാക്കി. സന്യാസിമാര്‍ക്ക് അച്ഛനമ്മമാരുടെ പേരുകള്‍ക്കു പകരം ഗുരുവിന്റെ പേര് ചേര്‍ക്കാമെന്ന നിയമവും വന്നു.
https://www.facebook.com/Malayalivartha