ഡിഗ്രി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ഒന്നരപവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതിന്
സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം മാതാപിതാക്കളെ അറിയിക്കുന്ന കാര്യം ഭയന്നു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി കൊട്ടംപട്ടി ലൂക്കോസിന്റെ മകള്‍ ടെസി (19) യാണു മരിച്ചത്. കോളജില്‍നിന്നു വരുന്ന വഴി കഴുത്തില്‍ അണിഞ്ഞ ഒന്നരപവന്റെ മാല കാണാതായി.
തുടര്‍ന്നു പലയിടത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇക്കാര്യം പറയുമ്പോൾ രക്ഷിതാക്കള്‍ വഴക്കുപറയുമെന്നു ഭയന്ന വിദ്യാർത്ഥിനി വീടിന്റെ ചുമരില്‍ വിവരമെഴുതി ആത്മഹത്യ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha