ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട മൂന്ന് പേര് കൂടി അറസ്റ്റില്‍
ജമ്മു-കശ്മീരിലെ ഡി.വൈ.എസ്.പി മുഹമ്മദ് അയ്യൂബി പണ്ഡിതിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേര് അറസ്റ്റിലായിരുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി 12.30ഓടെ ശ്രീനഗര്‍ നൗഹട്ടയില്‍ ജാമിയ മസ്ജിദിന് സമീപമാണ് സംഭവം. പള്ളിയില്‍നിന്ന് പുറത്തുവരുകയായിരുന്നവരുടെ ചിത്രങ്ങള്‍ മുഹമ്മദ് അയ്യൂബ് വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത് ജനങ്ങള്‍ ഇദ്ദേഹത്തെ വളഞ്ഞു.
ഇതേതുടര്‍ന്ന് മുഹമ്മദ് അയ്യൂബ് നിരവധി തവണ വെടിയുതിര്‍ത്തു. ഇതില്‍ പ്രകോപിതരായ ജനത്തിന്റെ കല്ലേറിലും മര്‍ദനത്തിലുമാണ് മരണം. അയ്യൂബിന്റെ വെടിയേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന് യൂണിഫോം ധരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha