കൂലി....ഇതാ റെയില്‍വേ വനിതാ കൂലി: ഈച്ചുമട് സന്ധ്യയെ തളര്‍ത്തുന്നില്ല
ഇവള് പെണ്കൂലിയല്ല പെണ്‍പുലി. മധ്യപ്രദേശിലെ കത്തിനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ സന്ധ്യയെ കാണാം. അതെ പുരുഷന്മാരായ 'കൂലി'കളെപ്പോലെ ചുമടെടുക്കുന്ന 30 വയസ്സ് മാത്രം പ്രായമുള്ള ഒരു വനിതാ 'കൂലി'യെ....
സാധാരണ ഒരു വീട്ടമ്മയായിരുന്ന സന്ധ്യ തന്റെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് മൂന്നു മക്കളുടെ വിശപ്പടക്കാന്‍ റെയില്‍വേ ചുമട്ട് തൊഴിലാളിയായ് മാറി. ദിവസവും 100 ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് സന്ധ്യ ഈ ജോലിയ്കായ് എത്തിച്ചേരുന്നത്.
കയ്പ് നിറഞ്ഞ ജീവിതത്തിന്റെ ഭാരത്തേക്കാള്‍ ഒന്നുമല്ല താന്‍ തലയില്‍ ചുമക്കുന്ന ഭാരമെന്ന് സന്ധ്യ പറയുമ്പോള്‍ നമ്മള് ഒരു നിമിഷം ആലോചിയ്കുക ഇതു പോലെ ആയിരങ്ങള്‍ ആരോരുമറിയാതെ ഇതുപോലുള്ള ജോലികള്‍ ചെയ്യുന്ന ഒര് രാജ്യമാണ് നമ്മുടേതെന്ന്... ലോകത്തിലെ ഏറ്റവും ദൃഢമായ സമ്പത്ത് ഘടനയുള്ള രാജ്യമെന്ന് പേരും.
കുടുംബത്തിന്റെ വിശപ്പ് മാറ്റാന്‍ സ്ത്രീകള്‍ ചുമടെടുയ്കേണ്ടി വരുന്ന ഒരു രാജ്യം....
വിശപ്പിന് മുന്നില്‍ സ്ത്രീത്വം പോലും അടിയറ വെയ്കാത്ത സന്ധ്യയെപ്പൊലുള്ളവരാണ് ഇന്‍ഡ്യുടെ അഭിമാനം... പക്ഷെ അവരെയൊക്കെ ആരും അറിയാതെപ്പോവുന്നു.. അവരുടെ കഥകള്‍ കേള്‍ക്കാനും ആര്‍ക്കുമൊട്ട് സമയവും ഇല്ലാ ഈ രാജ്യത്ത്. സ്ത്രീകള്‍ ജോലിചെയ്യാന്‍ മടിക്കുന്ന മേഖലയാണെങ്കിലും ജീവിതഭാരം തലയില്‍ ഉള്ളതിനാല്‍ സന്ധ്യയ ഈ ജോലി ആസ്വദിക്കുകയാണത്രെ.
https://www.facebook.com/Malayalivartha