Widgets Magazine
24
Jul / 2017
Monday

പശുവിന്റെ വില പോലുംമനുഷ്യനില്ലേ ?; പശുവിനെക്കൊന്നാല്‍ 14 വര്‍ഷം തടവ്, മനുഷ്യനെക്കൊന്നാല്‍ 2 വര്‍ഷം

16 JULY 2017 12:43 PM IST
മലയാളി വാര്‍ത്ത

പശുവിന്റെ വില പോലുംമനുഷ്യന് നല്‍കുന്നില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജീവ് കുമാര്‍. കാറിടിച്ച് ബൈക്ക് യാത്രികന്‍മരിച്ച സംഭവത്തില്‍ കാറുടമയ്ക്ക് രണ്ടു കൊല്ലം മാത്രം ശിക്ഷ വിധിച്ച സന്ദര്‍ഭത്തിലാണ് ജഡ്ജി ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. നിരീക്ഷണം നടത്തുക മാത്രമല്ല ആവശ്യമായ നിയമ നിര്‍മ്മാണം വേണമെന്നാവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു.

'രാജ്യത്ത് പശുവിനെക്കൊന്നാല്‍ 5, 7 അല്ലെങ്കില്‍ 14 വര്‍ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തടവ് ശിക്ഷ. എന്നാല്‍ അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളെക്കൊന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് ശിക്ഷ', ജസ്റ്റിസ് സഞ്ജീവ് കുമാര്‍ നിരീക്ഷിക്കുന്നു.

2008 ല്‍ ഡല്‍ഹിയില്‍ ആഡംബരക്കാറായ ബിഎംഡബ്ലു ഇടിച്ച് ബൈക്ക് യാത്രികനായ അനൂപ് ചൗഹാന്‍ കൊല്ലപ്പെടുകയും സഹയാത്രികനായ മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കാറോടിച്ചിരുന്ന യുവവ്യവസായി ഉത്സവ് ബാഷിന് രണ്ടു വര്‍ഷം തടവും അപകടത്തില്‍ മരിച്ചയാളുടെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും പരിക്കേറ്റയാള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കേസിലെ വിധി മെയില്‍ പുറപ്പെടുവിച്ചെങ്കിലും ശിക്ഷാ വിധി പുറപ്പെടുവിക്കുമ്പോഴാണ് ജഡ്ജി ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരും കൈയ്യൊഴിഞ്ഞതോടെ സങ്കടം സഹിക്കാനാവാതെ ദിലീപ്  (4 minutes ago)

അന്വേഷണം ക്ലൈമാക്‌സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്  (50 minutes ago)

എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍  (1 hour ago)

ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ  (2 hours ago)

ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.  (3 hours ago)

കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്  (3 hours ago)

പൂര്‍ണ ഗര്‍ഭിണിയെ 16 കിലോമീറ്റര്‍ തൊട്ടിലില്‍ ചുമന്ന് ഗ്രാമവാസികൾ ; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം  (3 hours ago)

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?  (4 hours ago)

ബിഗ് ബഡ്ജറ്റ് ചിത്രത്തിനൊരുങ്ങി വിജി തമ്പിയും പൃഥ്വിരാജും  (4 hours ago)

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  (4 hours ago)

അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു  (4 hours ago)

"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരി‍ക്ക് ഒടുവിൽ ബോധോദയം.  (4 hours ago)

ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി  (4 hours ago)

Malayali Vartha Recommends
MalayaliVartha_300x250_GL