സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി യുപിയില്‍ 'പിങ്ക് ബസ്' സര്‍വീസ് ആരംഭിക്കുന്നു
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മാത്രമായി 'പിങ്ക് എസി ബസ്' സര്‍വീസുകള്‍ ആരംഭിക്കുന്നു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നിര്‍ഭയ ഫണ്ടില്‍ നിന്ന് 50 ബസുകള്‍ വാങ്ങാനാവശ്യമായ തുക അനുവദിച്ചു.
ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്(യുപിഎസ്ആര്‍ടിസി) സമര്‍പ്പിച്ച നിവേദനം സ്വീകരിച്ചാണ് അനുമതി. സ്ത്രീകളുടെ സുരക്ഷയുടെ ഭാഗമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലേഡിസ് ഓണ്‍ലി ബസ് സര്‍വീസുകള്‍ തുടങ്ങുന്നത്. ബസില്‍ കണ്ടക്ടര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും വനിതകള്‍ തന്നെ ആയിരിക്കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തന്നെ ബസുകള്‍ വാങ്ങണം. സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യുപിഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 12,500 ബസുകളിലും സിസിടിവി കാമറ സ്ഥാപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ബസുകളില്‍ അപകട സൈറണിന്റെ സ്വിച്ച് ഘടിപ്പിക്കണമെന്നും മന്ത്രാലയത്തിന്റെ നിര്ദേശമുണ്ടണ്ട്.
https://www.facebook.com/Malayalivartha