രാജ്യത്തിന്റെ പ്രഥമപൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
രാജ്യത്തിന്റെ പ്രഥമപൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ അദ്ദേഹവും ഭാര്യയും പുഷ്പാര്‍ച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലേക്ക്.
രാഷ്ട്രപതിഭവനില്‍നിന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദും ഒരേവാഹനത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക്. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഇരുവരെയും സ്വീകരിച്ച് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.
സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയുടെ മധ്യ ഇരിപ്പിടത്തില്‍നിന്നു പ്രണബ് മാറി. ആ ഇരിപ്പിടത്തിലേക്ക് കോവിന്ദ്. കോവിന്ദ് ഇരുന്ന ഇരിപ്പിടത്തിലേക്ക് പ്രണബും.
https://www.facebook.com/Malayalivartha