ഒടുവിൽ മഹാസഖ്യവും തകര്‍ന്നു;നിതീഷ് കുമാർ രാജിവെച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി. അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനാലാണ് നിതീഷ് രാജിവെച്ചത്. ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബിഹാറിലെ മഹാസഖ്യവും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രാജി ബിഹാറിന്റെ താൽപര്യം അനുസരിച്ചെന്നായിരുന്നു എന്ന് നിതീഷ് കുമാർ പ്രതികരിച്ചു
https://www.facebook.com/Malayalivartha