Widgets Magazine
18
Oct / 2017
Wednesday

ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് യുപിയിലെ ആശുപത്രിയില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 മരണം, ആരോപണം നിഷേധിച്ചു സര്‍ക്കാര്‍

12 AUGUST 2017 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 60 മരണമെന്നു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖരഖ്പൂരിലെ ആശുപത്രിയാണിത്. 48 മണിക്കൂറിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് (ബിആര്‍ഡി) ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തേലയാണ് സ്ഥിരീകരിച്ചത്.

ഇതിനുപിന്നാലെ അഞ്ചു ദിവസത്തിനിടെ 60 മരണമുണ്ടായതായി കാട്ടി ആശുപത്രിയുടെ പേരില്‍ പത്രക്കുറിപ്പും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. അഞ്ചു ദിവസത്തിനിടെ (തിങ്കള്‍ മുതല്‍ വെള്ളിവരെ) മരിച്ചവരുടെ എണ്ണം 60 ആണെന്നാണ് ഈ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ഓക്‌സിജന്റെ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, എന്താണ് ഇത്രയധികം മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നില്ല.

30 പേരില്‍ 17 മരണം നവജാതശിശുക്കളുടെ വാര്‍ഡിലും അഞ്ചു പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വാര്‍ഡിലും എട്ടുപേര്‍ ജനറല്‍ വാര്‍ഡിലുമാണ് മരിച്ചതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍, പത്രക്കുറിപ്പില്‍ വിശദീകരിക്കുന്ന അറുപതില്‍ മറ്റു മുപ്പതു പേരുടെ പ്രായവിവരം വ്യക്തമല്ല. ഓക്‌സിജന്‍ തീര്‍ന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

എന്നാല്‍, ഇക്കാര്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഭീമമായ തുക കുടിശികയുള്ളതു കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 66 ലക്ഷം രൂപയാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് ഇവര്‍ നേരത്തെ ആശുപത്രി അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കിയെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണ കമ്മിഷനെ നിയോഗിച്ചുവെന്നും ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഏഴു കുട്ടികളുടെ മരണം വ്യാഴാഴ്ച രാത്രി മുതലാണ് ഉണ്ടായത്. 23 പേരുടെ മരണം 9-10 തിയതികളിലാണ് ഉണ്ടായതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

നിഷേധിച്ച് സര്‍ക്കാര്‍

കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ ലഭ്യതക്കുറവുമൂലമാണെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് ഭീമമായ തുക നല്‍കാനുണ്ടെന്നു സ്ഥിരീകരിച്ച അധികൃതര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയെന്നും വ്യക്തമാക്കി. 30 കുട്ടികള്‍ മരിച്ചെന്ന മാധ്യമറിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. ഏഴു കുട്ടികള്‍ മാത്രമാണ് മരിച്ചെന്നും അവര്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (11 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (13 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (19 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (58 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (59 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends