എയര്‍ ഇന്ത്യാ വിമാനത്തില്‍ സൈനികര്‍ക്ക് മുന്‍ഗണന നല്കാന് തീരുമാനം
എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസില്‍ സൈനികര്‍ക്ക് മുന്‍ഗണന നല്കാന് തീരുമാനം. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്ന കരസേന, നാവിക സേന, വ്യോമസേന സൈനികരെ വിമാനത്തില്‍ ആദ്യം കയറ്റുമെന്ന് കമ്പനി അറിയിച്ചു. രാജ്യം 70ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സുരക്ഷാ ജീവനകാരോടുള്ള ബഹുമാനാര്‍ഥമാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വനി ലോഹാനി അറിയിച്ചു. വിമാനത്തില്‍ സൈനികരെ കയറ്റിയ ശേഷമേ ബിസിനസ് ക്ളാസ് യാത്രക്കാരെ കയറ്റുകയുള്ളൂ.
ആഭ്യന്തര സര്‍വീസുകളില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് പ്രത്യേക ഇളവും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha