ഡല്‍ഹിയില്‍ ബൈക്ക് റെയ്സിംഗിനിടെ 24കാരന് മരിച്ചു
ഡല്‍ഹിയിലെ മാന്‍ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ആഢംബര ബൈക്കുകളില്‍ റെയ്സിംഗ് നടത്തുകയായിരുന്ന യുവാവ് മരിച്ചു. ഡല്‍ഹി സ്വദേശിയായ ഹിമാന്‍ഷു ബെന്‍സാലാണ് (24) റെയ്സിംഗിനിടെ നിയന്ത്രണം വിട്ട ബൈക്ക് നടപ്പാതയില്‍ ഇടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്.
നാല് മുതല്‍ ആറ് ലക്ഷം വരെ വിലമതിക്കുന്ന ബെനേലി ടി.എന്‍.ടി 600 ബൈക്കുകളിലായിരുന്നു ഹിമാന്‍ഷുവും സുഹൃത്തുക്കളും റെയ്സിംഗ് നടത്തിയത്. കൊന്നോട്ട്പ്ളേസില് നിന്നും സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു യുവാക്കള്‍. മണിക്കൂറില്‍ 200 കി.മീറ്ററിലധികം വേഗതയിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചയാളെ വെട്ടിക്കുന്നതിനിടയിലാണ് ഹിമാന്‍ഷു അപകടത്തില്‍പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ യുവാക്കളില്‍ ഒരാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha