അദ്ധ്യാപിക തല്ലിയതിനെ തുടര്‍ന്ന് ഒന്‍പത് വയസ്സുകാരന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അദ്ധ്യാപിക തല്ലിയതിനെ തുടര്‍ന്ന് ഒന്‍പത് വയസ്സുകാരന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനന്ദ് എന്ന മൂന്നാം ക്ലാസുകാരനെ കവിത വായിക്കാത്തതിന് അദ്ധ്യാപിക തല്ലുകയായിരുന്നു. തുടര്‍ന്ന് മനോവിഷമത്തില്‍ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിക്ക് 80ശതമാനത്തോളം പൊള്ളലേറ്റു. ഹൈദരാബാദിലാണ് സംഭവം നടന്നത് .
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് കുട്ടിയുടെ സഹപാഠികള്‍ വ്യക്തമാക്കിയിരുന്നില്ല. ആനന്ദാണ് തന്നെ അദ്ധ്യാപിക തല്ലിയതായി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ആനന്ദിന്റെ പിതാവ് നാഗണ്ണ അദ്ധ്യാപികയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അദ്ധ്യാപിക്കെതിരെ കേസെടുത്തു. അതേസമയം, ആനന്ദിന്റെ നില ഗുരുതരമായി തുടരുകയാണ്. 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha