ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നായിരുന്നു ഇരുരാജ്യങ്ങളുടെയും സൈനികര്‍ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുറത്തുവന്നു. ദൃശ്യത്തിന്റെ ആധികാരികത സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനികര്‍ പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും കരസേന സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തത്. രണ്ട് ഡസനോളം ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംഘര്‍ഷത്തില്‍ പങ്കെടുത്തതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരുവിഭാഗവും കായികമായി ഏറ്റുമുട്ടുകയും തുടര്‍ന്ന്ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. വീഡിയോയില്‍ ഇത് ദൃശ്യമാണ്. തുടര്‍ന്ന് ഇരുഭാഗത്തുനിന്നും കല്ലേറും ഉണ്ടായി.
കശ്മീരിലെ ലഡാക്ക് മേഖലയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്ഡ ചൈനീസ് സൈന്യം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ശ്രമം ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുത്തു. ചൈനീസ് സൈന്യത്തിന്റെ നീക്കം തടയപ്പെട്ടതിനെ തുടര്‍ന്ന് ഇരുസൈന്യവും ഏറ്റുമുട്ടുകയായിരുന്നു. 15 ചൈനീസ് സൈനികരാണ് ഇന്ത്യന്‍ മേഖലയിലേക്ക് രഹസ്യമായി കടക്കാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ച് നിന്നതിനെ തുടര്‍ന്ന് ഇരുസൈന്യവും തമ്മില്‍ കൈയേറ്റവും കല്ലേറും ഉണ്ടാവുകയായിരുന്നു. പിന്നീട് ഇരു വിഭാഗവും പിന്‍വാങ്ങുകയായിരുന്നു. കല്ലേറില്‍ ഇരു വിഭാഗത്തിലെ സൈനികര്‍ക്കും പരുക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha