Widgets Magazine
20
Feb / 2018
Tuesday

ഒടുവിൽ ആ മകൾക്ക് ചങ്ങലയിൽ നിന്നും മോചനം

13 SEPTEMBER 2017 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി

ഛത്തീസ്ഗഢില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇരുപതിലധികം നക്‌സലുകളെ വധിച്ചു 

17കാരിയുമായി അച്ഛൻ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തി.. പരിശോധനയ്ക്ക് ഒടുവിൽ വീട്ടിലെത്തിയ മകൾ അവശനിലയിൽ... കാര്യം തിരക്കിയ വീട്ടുക്കാർ ഞെട്ടി

മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു

ആയിരം വാക്കുകളേക്കാൾ ശക്തി ഒറ്റച്ചിത്രത്തിനുണ്ട്. അങ്ങനെ ജിഎംബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ തിരുത്തിയെഴുതിയത് ഒരു അച്ഛന്റെയും മകളുടെയും ജീവിതമാണ്. ധാക്കയിലെ ചേരിയിൽ വസിക്കുന്ന അച്ഛന്റെയും 10 വയസ്സുകാരിയായ മകളുടെയും ചിത്രമാണ് വാക്കുകളേക്കാൾ കൂടുതൽ കഥ പറയുന്നത്. മയക്കുമരുന്നു കച്ചവടക്കാരിൽ നിന്നും ലൈംഗികവൃത്തി ചെയ്യുന്നവരിൽ നിന്നും സ്വന്തം മകളെ സംരക്ഷിക്കാൻ അവളെ ചങ്ങലയിൽ പൂട്ടിയിട്ട് ജോലിക്കു പോകുന്ന ഒരച്ഛന്റെ സങ്കടകഥയാണ് ആ ചിത്രങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞത്.

ഏഴുവയസ്സിൽ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയെ വളരെ കഷ്ടപ്പെട്ടാണ് ആ അച്ഛൻ വളർത്തിയത്. പക്ഷെ കുടുംബം പുലർത്താൻ അച്ഛൻ ജോലിക്കു പോവുന്ന തക്കം നോക്കി പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോകും. ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കു ശേഷം മയക്കുമരുന്നു കച്ചവടക്കാരുടെയോ ലൈംഗികത്തൊഴിലാളികളുടെയോ കൂട്ടത്തിൽ നിന്നാവും അച്ഛൻ മകളെ കണ്ടെടുക്കുക. ചെരുപ്പുകുത്തിയായ അച്ഛനു കിട്ടുന്ന നിസ്സാരമായ തുകയിൽ നിന്നാണ് ആ കുടുംബത്തിനു കഴിയാനുള്ള വക കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ മകളെ ഇടയ്ക്കിടയ്ക്കു കാണാതാകുന്നതും അവളെ കണ്ടെത്താനായി ദിവസങ്ങളോളം അലഞ്ഞു നടക്കേണ്ടതിനാലും പലപ്പോഴും തുടർച്ചയായി ജോലിക്കു പോകാൻ ഈ അച്ഛനു കഴിയുമായിരുന്നില്ല.

അങ്ങനെയാണ് മകളുടെ കാലുകൾ ചങ്ങലയിൽ ബന്ധിച്ച് അവളെ വീട്ടിലിരുത്തി ആ അച്ഛൻ ജോലിക്കു പോകാൻ തുടങ്ങിയത്. ഈ ദൃശ്യങ്ങൾ കണ്ട ജിഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫർ ആ അച്ഛനോടു സംസാരിക്കുകയും ആ പെൺകുട്ടിയുടെ ചിത്രം പകർത്തി അവരുടെ ദുരിത കഥ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ആ കഥ കണ്ടും കേട്ടും അറിഞ്ഞും നിരവധിയാളുകൾ സഹായസന്നദ്ധതയറിയിച്ച് ഫൊട്ടോഗ്രാഫറെ സമീപിച്ചു. സുമനസ്സുകൾ നൽകിയ പണം കൊണ്ട് പച്ചക്കറി ബിസിനസ്സ് തുടങ്ങി. അതിനും ഫൊട്ടോഗ്രാഫറുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ഉന്തുവണ്ടിയിൽ അച്ഛൻ പച്ചക്കറി വിൽക്കുമ്പോൾ അച്ഛന്റെ തണൽപറ്റി ആ പെൺകുട്ടിയും ചിലപ്പോഴൊക്കെ ഒപ്പമുണ്ടാകാറുണ്ട്. മകളുടെ മേലുള്ള നോട്ടം തെറ്റാതെ മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ ആ അച്ഛന് ഇപ്പോൾ കഴിയുന്നുമുണ്ട്. പണ്ടെത്തേക്കാൾ സന്തോഷത്തോടെയാണ് ആ അച്ഛനും മകളും ഇപ്പോൾ ജീവിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends