Widgets Magazine
23
Sep / 2017
Saturday

അരുണാചലിലെ ബുദ്ധമത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

13 SEPTEMBER 2017 02:53 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്ന് 40,000 റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നാടുകടത്താനായി ശ്രമം നടത്തവേ അരുണാചല്‍ പ്രദേശിലെ ബുദ്ധമത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബുദ്ധമത വിശ്വാസികളായ പതിനായിരക്കണക്കിന് ചക്മ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചു. മുഖ്യമന്ത്രി പെമാ ഖണ്ഡു ഇന്നലെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

1960കളില്‍ കിഴക്കന്‍ പാകിസ്താനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) നിന്നും ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ സംഘമാണ് ചക്മ വിഭാഗം. മതത്തിന്റെ പേരില്‍ ഇവര്‍ ഏറെ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ് മലകളിലും മ്യാന്മറിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമായി ചിതറിക്കിടക്കുകയാണ് ചക്മ വിഭാഗം. അസമിലെ ലുഷായ് ഹില്‍സിലൂടെയാണ് (ഇപ്പോള്‍ മിസോറാം) ഇന്ത്യയിലേക്ക് ഇവര്‍ കടന്നത്. പിന്നീട് അരുണാചലിലെത്തിച്ചേരുകയായിരുന്നു. 196469 വര്‍ഷങ്ങളില്‍ 5,000 ആയിരുന്ന ഈ അഭയാര്‍ത്ഥികളുടെ എണ്ണം 1,00,000 ആയി വര്‍ധിച്ചിട്ടുണ്ട്.

ഇവരില്‍ പലരും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെയും പിന്തുണ ലഭിക്കുന്നില്ല. മാധ്യമങ്ങളുടെയും സര്‍ക്കാറിന്റെയും സഹായം എത്താത്ത ഒറ്റപ്പെട്ട മേഖലകളിലാണ് ഇവരുടെ താമസം. ഇന്ത്യബംഗ്ലാദേശ് ഗവണ്‍മ?െന്റുകളും ചക്മ വിഭാഗത്തെ ഇതുവരെ അംഗീകരിച്ചില്ലാത്തതിനാല്‍ ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല' വേള്‍ഡ് വിഷന്‍ ഇന്ത്യ ഡയറക്ടര്‍ കുനാല്‍ ഷാ പറഞ്ഞു.

ചക്മകള്‍ക്ക് പൗരത്വം നല്‍കാന്‍ 2015ല്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചക്മ വിഭാഗത്തെ പൗരന്മാരായി അംഗീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ജനസംഖ്യാപട്ടികയില്‍ വ്യത്യാസം വരുമെന്ന് മുഖ്യമന്ത്രി പെമാ ഖണ്ഡു ആഭ്യന്തരമന്ത്രിയോട് വ്യക്തമാക്കി. ഇവിടുത്തെ മറ്റു ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്. ചക്മകള്‍ക്ക് രാജ്യത്ത് ഭൂമി സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും വിദൂരവനമേഖലകളില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അനുവദിക്കാനും തീരുമാനമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends