രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ റയാന് സ്കൂള്‍ മേധാവികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
രണ്ടാം ക്ലാസുകാരന് ഗുഡ്ഗാവിലെ റയാന് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ മേധാവികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. റയാന് അഗസ്റ്റിന് പിന്റോ, അഗസ്റ്റിന് ഫ്രാന്‍സിസ് പിന്റോ, ഗ്രെയ്സ് പിന്റോ എന്നിവരാണ് കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഉടന്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചു. റയാന് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന് ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha