പെട്രോള്‍ വില വര്‍ധനയില്‍ വീണ്ടും ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
അടിക്കടി ഉയരുന്ന ഇന്ധനവില വര്‍ധനവില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ശിവസേന രംഗത്ത് വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളും അനുബന്ധ ഉത്പന്നങ്ങളും കൊള്ളവിലയ്ക്ക് വില്‍ക്കുന്നത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ അടയ്ക്കാനാണോ എന്നും അവര്‍ പരിഹസിച്ചു.
ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് കടുത്ത വിമര്‍ശനം ബി.ജെ.പിക്കെതിരെ അവര്‍ പ്രയോഗിച്ചത്.
ഇന്ധന വില സാധാരണക്കാരിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വിലക്കയറ്റത്തെക്കുറിച്ച് സര്‍ക്കാരിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും സംസാരിക്കാന്‍ മടിയാണ്ലേഖനത്തില് പറയുന്നു.
https://www.facebook.com/Malayalivartha