മോദിസർക്കാരിനെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി
ലോകത്തിനു മുന്നിൽ മോദി സർക്കാർ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയയിൽ മോദി ഭരണത്തിൻ കീഴിൽ സമാധാനവും മതസൗഹാർദവും അപകടത്തിലായിരിക്കുകയാണെന്ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്തവെ രാഹുൽ പറഞ്ഞു.
ഇന്ത്യയിൽ ദിനംപ്രതി തൊഴിലില്ലായിമയും അസഹിഷ്ണുതയും വർധിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. എല്ലാ ദിവസവും 30,000ലധികം യുവാക്കൾ ജോലി തേടി ജോലി സ്ഥലത്തെത്തുന്നുണ്ട്. എന്നാൽ ഇതിൽ 450 പേർക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും രാഹുൽ പറയുന്നു.
തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്ന വാഗ്ദാനത്തോടെയാണ് യുപിഎ അധികാരത്തിലെത്തിയതെങ്കിലും ഇതുവരെ അതിനൊരു പരിഹാരം കണ്ടെത്തിയിട്ടില്ലെന്നും ആ സാഹചര്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി മുതലെടുക്കുകയും ചെയ്തുവെന്നും നരേന്ദ്ര മോദി സർക്കാരിനെതിരേ ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha