ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ്
ആധാര്‍ നമ്പര്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ഈ മാസം മുപ്പതിനകമാണ് ആധാര്‍ നമ്പര്‍ നല്‍കേണ്ടത്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുകയെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നത്. ഇതുവഴി റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ചയും ദുരുപയോഗവും തടയാനാകുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha