കമ്മ്യൂണിസ്റ്റ് പാര്‍ട്ടിസമ്മേളനത്തില്‍ പാക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റ്കാർക്ക് ക്ഷണം
ഈ മാസം 23നും 24നും കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പാക്കിസ്ഥാനിലെ കമ്മ്യൂണിസ്റ്റ്കാർക്ക് ക്ഷണം. പാക്ക് പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാക്കിസ്ഥാന്, അവാമി വര്‍ക്കേഴ്സ് പാര്‍ട്ടി എന്നിവർക്കാണ് ക്ഷണമുള്ളത്.
എന്നാല്‍ എല്‍ഡിഎഫ് ഘടകകക്ഷികളില്‍ നിന്നും സിപിഐക്ക് മാത്രമാണ് ക്ഷണമുള്ളതെന്നാണ് സൂചന. ഇതിനൊപ്പം രാജ്യത്തെ തന്നെ മറ്റ് ഇടത് പാര്‍ട്ടികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന് പുറമെ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളിലെ പാര്‍ട്ടി നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.
വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുമായി മുപ്പതോളം നേതാക്കൾ പങ്കെടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന ഈ പരിപാടിയില്‍ സ്വാഗതസംഘം ചെയര്മാന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് .
https://www.facebook.com/Malayalivartha