നോട്ട് നിരോധനം സാഹസം; സമ്പദ്ഘടന താഴേക്കെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
നോട്ട് നിരോധനമെന്ന സാഹസം മൂലം സമ്പദ്ഘടന താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗ്. നോട്ട് നിരോധനം സാങ്കേതികമായും സാമ്പത്തികമായും ആവശ്യമില്ലാത്തതായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊഴിച്ച് സാംസ്കാരികമായി വളർച്ച നേടിയ ഒരിടത്തും നോട്ട് നിരോധനം ഫലപ്രദമായിട്ടില്ല. മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസ്നസിൽ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചാരത്തിലിരുന്ന 86 ശതമാനം കറൻസിയും പിൻവലിച്ചതിനു ശേഷം നമുക്ക് കാണാനായത് വൻ തകർച്ചയായിരുന്നു. നോട്ട് നിരോധനത്തിന്റെ ഫലമായി സമ്പദ്ഘടന താഴേക്കു പതിക്കുമെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് താൻ ചൂണ്ടിക്കാണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha