റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വിലക്ക്
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന് നല്കുന്നതില് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശിന്റെ വിലക്ക്. സുരക്ഷപരമായ കാരണങ്ങളാലാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാര്‍ഥികളില്‍ ആര്‍ക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷന് നല്കിയാല് പിഴ അടക്കേണ്ടതായി വരുമെന്ന് രാജ്യത്തെ നാല് മൊബൈല്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കാത്ത സ്വന്തം പൗരന്മാര്ക്കും ബംഗ്ലാദേശ് മൊബൈല്‍ സിം കാര്‍ഡ് അനുവദിക്കാറില്ല. അഭയാര്‍ഥികള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ അനുവദിക്കുന്നതോടെ നിരോധനം എടുത്തുകളയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് ആറുമാസം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha