ഇന്ത്യയടക്കം പത്ത് രാജ്യങ്ങൾക്ക് ഈ വർഷം സംഭവിക്കാൻ പോകുന്നത്; പ്രധാനമന്ത്രിയെ പോലും നടുക്കിയ ആ കത്തിന് പിന്നിൽ
ലോകത്തെ ഞെട്ടിച്ച് ഒരു കത്ത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഇന്ത്യയടക്കമുള്ള പത്ത് രാജ്യങ്ങളെ തകര്‍ക്കാൻ തക്ക വിധമുള്ള ഭൂചലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മലയാളി ശാസ്ത്രജ്ഞന്റെ അവകാശവാദം. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ബാബു കലയില്‍ എന്നയാള്‍ തന്റെ വാദം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സമുദ്രത്തിന്റെ കീഴില്‍ ഉത്ഭവിക്കുന്ന ഭൂചലനം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഇന്ത്യ, ചൈന, ജപ്പാന്, പാകിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ്, തായ്ലാന്റ്, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്താന്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലുണ്ടാകും എന്നാണ് കത്തിന്റെ ഉള്ളടക്കം. ഏഷ്യന്‍ ഭൂഖണ്ഡത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
ഇതേ സമയം 120 മുതല്‍ 180 വരെ കിലോമീറ്റര്‍ സ്പീഡില്‍ ആഞ്ഞടിക്കുന്ന ശീഷ്മ കൊടുങ്കാറ്റും, സുനാമിയും ഈ രാജ്യങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് ബാബു കലയില്‍ അവകാശവാദമുയര്‍ത്തുന്നത്. സഹജാവബോധത്തിന്റെ സഹായത്തോടെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 20നാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നതെന്നും ബാബു പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha