ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 35,000 പേരെ ഒഴിപ്പിച്ചു
ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 35,000 പേരെ ഒഴിപ്പിച്ചു. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്. അഗ്നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്.
അതേസമയം, വിമാന സര്‍വീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. കിഴക്കന്‍ ബാലിയിലെ ഈ സജീവ അഗ്നിപര്‍വതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേര് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha