തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍റോയി രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിവെച്ചു
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിവെച്ചു. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി കൂടിയാണ് മുകുള്‍ റോയ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ നിര്ബന്ധിതനായിരിക്കെയാണ്. ദുര്‍ഗ പൂജയുടെ അവധിക്ക് ശേഷം ഔദ്യോഗികമായി രാജിക്കത്ത് നല്‍കും. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയായണ് മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച അദ്ദേഹം ബി.ജെ.പി നേതാക്കളെ കണ്ടിരുന്നത് ബി.ജെ.പിയോട് അടുക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് ഇടവെച്ചിരുന്നു. ഈ കൂടിക്കാഴ്ച മൂലം പാര്‍ട്ടിയില്‍ നിന്ന് ശകാരവും എം.പി നേരിട്ടിരുന്നു. പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണെന്നും എം.പിയെ അറിയിച്ചിരുന്നു.
സെപ്തംബര്‍ 19 ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപ്പത്രമായ ജാഗോ ബംഗ്ലയുടെ ദുര്‍ഗ പൂജ എഡിഷന് ഉദ്ഘാടനത്തില്‍ നിന്നും മുകുള്‍ റോയ് വിട്ടുനിന്നിരുന്നു. അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന വിധമാണ് ഇപ്പോള്‍ എം.പിയുടെ രാജിയുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha