കേന്ദ്ര കായിക മന്ത്രാലയം പി.വി സിന്ധുവിനെ പദ്മഭൂഷൺ പുരസ്ക്കാരത്തിന് ശുപാർശ ചെയ്തു
ലോകചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷൺ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. കൊറിയൻ ഓപ്പൺ സീരീസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതിക്ക് പിന്നാലെയാണ് സിന്ധുവിനെ കായിക മന്ത്രാലയം പദ്മഭൂഷൺ പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്.
ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയതിന് പുറമെ ഇന്ത്യൻ ഓപ്പൺ സീരീസ്, കൊറിയൻ ഓപ്പൺ സീരീസ് എന്നിവയും സിന്ധു നേടിയിരുന്നു. ഇന്ത്യൻ കായിക രംഗത്ത് അഭിമാനകരമായ നേട്ടം കെെവരിച്ചതിന് പിന്നാലെ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരുന്നു.
ഈ വർഷം പദ്മഭൂഷന്‍ നാമനിർദേശം ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷൺ പുരസ്കാരത്തിനായി ബി.സി.സി.ഐ ശുപാർശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha