ഉറിയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്തു.ഇതോടെ രണ്ടു ദിവസമായി നീണ്ടു നിന്ന ഏറ്റുമുട്ടൽ അവസാനിച്ചു.
വന്‍ ആയുധ ശേഖരവുമായി വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സൂചനയെത്തുടർന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം തിരിച്ചടിച്ച സൈന്യം ഇന്നലെ തന്നെ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തെരച്ചില്‍ ഊർജിതമായി തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
ഭീകരരില്‍ നിന്ന് എകെ 47 തോക്കുകള്‍, വെടിമരുന്ന്, പാക് അടയാളമുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ ഒരു ജവാനും മൂന്ന് പ്രദേശവാസികള്‍ക്കും പരിക്കേറ്റതായി സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha