രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് മോദി
നീണ്ട കാലത്തെ മൗനത്തിനു ശേഷം രാജ്യത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി മോദി. മൂന്നു വർഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു എന്നാൽ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തനിക്കുള്ളത്. അഴിമതിക്കാരാരും തന്റെ സുഹൃത്തുക്കളല്ലെന്നും അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും മോദി പറഞ്ഞു. ചൈനയുമായുള്ള പ്രശ്നം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha