മൂന്നു നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ബാഗിലടച്ച നിലയിൽ
മൂന്നു നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ബാഗിലടച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗറിൽ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു ഗോപാൽഗഞ്ജ് പോലീസ് അറിയിച്ചു. മൃതദേഹങ്ങളിൽ രണ്ടെണ്ണം പെണ്കുഞ്ഞുങ്ങളുടേതാണ്.
ബാഗ് കണ്ടെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങൾ സംബന്ധിച്ചു പോലീസിനു വിവരം നൽകിയത്. ദിവസങ്ങൾക്കു മുന്പുമാത്രം ജനിച്ച കുഞ്ഞുങ്ങളുടേതാണ് മൃതദേഹങ്ങളെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സമീപത്തെ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് പോലീസ് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha