Widgets Magazine
17
Oct / 2017
Tuesday

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ജിഎസ്ടിയുടെ കീഴില്‍ കൊണ്ടു വരുമെന്ന് ധനമന്ത്രി

12 OCTOBER 2017 12:49 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏറ്റവും കൂടുതല്‍ നികുതിവെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ് എന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഈ വിഷയം നവംബര്‍ ഒമ്പതിന് ഗുഹാവത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളും സര്‍ക്കാറിന് മേല്‍ സമര്‍ദം ചെലുത്തുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനമടക്കമുള്ള തീരുമാനങ്ങള്‍ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് തിരിച്ചടിയായതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ജി.എസ്.ടിയുടെ പരിധിയിലേക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖലയെയും കൊണ്ടു വരുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ  (2 minutes ago)

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.  (3 minutes ago)

റിലീസിനു മുന്‍പ് 156 കോടി കളക്‌ട് ചെയ്ത് ' മെര്‍സല്‍'; സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ചിത്രം  (13 minutes ago)

നഴ്സുമാരുടെ ശമ്പള വർധന പേപ്പറിൽ മാത്രം .മാലാഖമാർ വീണ്ടും സമരത്തിലേക്ക് .  (24 minutes ago)

ജനരക്ഷായാത്ര സമാപിച്ചു... അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര; മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്ന് അമിത് ഷാ  (25 minutes ago)

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ  (30 minutes ago)

കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു തടയിട്ട് കോടതി  (36 minutes ago)

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു  (40 minutes ago)

വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇരുന്നു ; ശ്വാസംകിട്ടാതെ കുഞ്ഞിന് സംഭവിച്ചത് ദാരുണാന്ത്യം  (1 hour ago)

ഇറാനും സ്പെയിനും ക്വാർട്ടറിൽ  (1 hour ago)

എന്റെ പിഴ ; 'മീ ടൂ' ക്യാമ്പയ്‌നിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സജിത മഠത്തില്‍  (1 hour ago)

ഈ സിനിമയ്ക്ക് അങ്ങനെയൊരു ഗതി വരരുത്  (1 hour ago)

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു  (1 hour ago)

ജനരക്ഷായാത്രക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരവേൽപ്.  (1 hour ago)

ആനപ്പാപ്പാനായി മോഹൻലാൽ എത്തുന്നു  (1 hour ago)

Malayali Vartha Recommends