Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി

12 OCTOBER 2017 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമിച്ചു പിന്നീട് സംഭവിച്ചത്

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍

രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി.
ആരുഷിയുടെ മാതാപിതാക്കള്‍ പ്രതികളായ കേസില്‍ ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി വന്നത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്നും കോടതി പറഞ്ഞു.

2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തിന് ശേഷമാണ് വിധി. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.

നോയ്ഡയിലെ ജലവായു വിഹാറിലുള്ള ഫ്‌ളാറ്റില്‍ 2008 മേയ് 15 നാണ് ആരുഷി വധിക്കപ്പെട്ടത്. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാര്‍നൂപുര്‍ ദമ്പതികളുടെ ഏക മകളായിരുന്നു 14 വയസുള്ള ആരുഷി. വീട്ടുവേലക്കാരന്‍ ഹേംരാജാണ് കൊലപാതകിയെന്ന് സംശയം പ്രകടിപ്പിക്കുന്ന മൊഴിയാണ് രാജേഷ് തല്‍വാര്‍ നല്‍കിയത്. ആരുഷിയെ കൊന്നശേഷം വീട്ടുവേലക്കാരന്‍ ഹേം രാജ് കടന്നുകളഞ്ഞതാണെന്ന് ദമ്പതികള്‍ പറഞ്ഞത് ആദ്യം ഉത്തര്‍പ്രദേശ് പൊലീസും ശരിവച്ചു. എന്നാല്‍ പിറ്റേന്ന് നാല്‍പത്തെട്ടുകാരനായ ഹേംരാജിന്റെ ജഡം വീട്ടിന്റെ ടെറസില്‍ കാണപ്പെട്ടതോടെ ദുരൂഹത വര്‍ദ്ധിച്ചു. ആരുഷിയുടെയും ഹേംരാജിന്റെയും ജഡങ്ങളില്‍ സമാന രീതിയിലുള്ള പരിക്കുകളാണുണ്ടായിരുന്നത്. ഗോള്‍ഫ് കളിക്കുന്ന വടി കൊണ്ട് അടിച്ചും ശസ്ത്രക്രിയകള്‍ക്കുള്ള കത്തി ഉപയോഗിച്ചു കഴുത്തുമുറിച്ചുമാണ് കൊലകള്‍ നടത്തിയതെന്ന് തെളിഞ്ഞതോടെ ആരുഷിയുടെ അച്ഛന്‍ രാജേഷിന്റെ നേര്‍ക്ക് സംശയമുന നീണ്ടു. മകളെയും വേലക്കാരനെയും അരുതാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് തല്‍വാര്‍ കൊലപാതകങ്ങള്‍ നടത്തിയതാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചു. അന്വേഷണം മറ്റു ജോലിക്കാരിലേക്കും ആരുഷിയുടെ അമ്മ നൂപുറിലേക്കും കൂടി തിരിഞ്ഞു. അന്വേഷണം സി.ബി.ഐയെ ഏല്പിച്ചു.

രാജേഷ്‌നൂപുര്‍ ദമ്പതികളുടെ സഹായികളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു സി.ബി.ഐയുടെ ആദ്യ നിഗമനം. തല്‍വാറിന്റെ ക്ലിനിക്കിലെ മൂന്നു ജീവനക്കാരെ പിടികൂടി നുണപരിശോധന ഉള്‍പ്പെടെ വിധേയരാക്കിയിട്ടും മതിയായ തെളിവ് ലഭിച്ചില്ല. 2009 ല്‍ പുതിയ സി.ബി.ഐ അന്വേഷണ സംഘം രാജേഷ് തല്‍വാറാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമാണെങ്കിലും കുറ്റപത്രം തയ്യാറാക്കാന്‍ മതിയായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പറഞ്ഞ് അപേക്ഷ സമര്‍പ്പിച്ചു. അത് നിരാകരിച്ച ഗാസിയാബാദ് കോടതി രാജേഷ് തല്‍വാറിനെയും നൂപുറിനെയും പ്രതികളാക്കി വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു. ഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് സി.ബി.ഐ പ്രതികള്‍ക്കെതിരെ കേസ് വാദിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു.



ഇന്ത്യന്‍ ശിക്ഷാ നിയമം 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കും അഞ്ചു വര്‍ഷം തടവും തെറ്റായ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് രാജേഷിന് ഒരുവര്‍ഷം തടവും വിധിച്ചു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു  (55 minutes ago)

ട്രംപിന്റെ പുതിയ നയം നിരവധി കുടിയേറ്റക്കാര്‍ക്ക് അനുഗ്രഹം  (1 hour ago)

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമ  (1 hour ago)

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (3 hours ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (4 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (4 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (5 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (5 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (6 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (6 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (6 hours ago)

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (6 hours ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (7 hours ago)

Malayali Vartha Recommends