Widgets Magazine
21
Oct / 2017
Saturday

13,615 കേസുകള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നു

12 OCTOBER 2017 04:18 PM IST
മലയാളി വാര്‍ത്ത

ആര്‍ടിഐ നിയമത്തിന് ഇന്ന് 12 വയസ് പൂര്‍ത്തിയാകുമ്പോള്‍ വിവരാവകാശ കമ്മിഷന്‍ ആസ്ഥാനത്തു കെട്ടിക്കിടക്കുന്നത് 13,615 കേസുകളാണ്. അഞ്ചു കമ്മിഷണര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. കെട്ടികിടക്കുന്ന കേസുകളില്‍ 9,665 അപ്പീല്‍ പെറ്റിഷനുകളും 3,950 കംപ്ലെയിന്റ് പെറ്റിഷനുകളുമാണുള്ളത്.

തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 2012-ന് ശേഷം കുറഞ്ഞുവരികയാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 2006-ല്‍ 226 അപ്പീല്‍ പെറ്റിഷന്‍ ലഭിച്ചതില്‍ എല്ലാ പരാതികളും തീര്‍പ്പാക്കി. 2007-ല്‍ 763 പരാതിയും 2008-ല്‍ 1,394 പരാതിയും 2009-ല്‍ 1,474 പരാതിയും ലഭിച്ചു. 2010-ല്‍ 1,424 പരാതിയും 2011-ല്‍ 2,100 പരാതിയുമാണ് ലഭിച്ചത്. ഇവയെല്ലാം കമ്മിഷന്‍ തീര്‍പ്പാക്കി. ഇതിനുപുറമേ ലഭിച്ച കംപ്ലെയിന്റ് പെറ്റീഷനുകളിലെല്ലാം പരിഹാരമുണ്ടാക്കാന്‍ കമ്മിഷനു കഴിഞ്ഞു.

എന്നാല്‍, 2012-ന് ശേഷം ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. 2016-ല്‍ 2,810 അപ്പീല്‍ പെറ്റീഷനുകള്‍ ലഭിച്ചതില്‍ 575 എണ്ണത്തിലാണ് തീര്‍പ്പുണ്ടായത്. ഈവര്‍ഷം ഇതുവരെ 1,486 പരാതികള്‍ ലഭിച്ചതില്‍ തീര്‍പ്പാക്കിയത് 56 എണ്ണം മാത്രം. 

അംഗങ്ങളെ നിയമിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. അഞ്ച് കമ്മിഷണര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. വിവരാവകാശ കമ്മിഷന്‍ അപേക്ഷയില്‍ മറുപടി നല്‍കാത്തതിന്റെ പേരില്‍ 569 കേസുകളിലായി 620 ഉദ്യോഗസ്ഥരില്‍നിന്ന് 42 ലക്ഷം രൂപ പിഴയീടാക്കാന്‍ വിധിച്ചിരുന്നു. ഇതില്‍ 26.60 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ അടച്ചിട്ടുള്ളത്. 4.90 ലക്ഷം രൂപയുടെ പിഴ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 

ആര്‍ടിഐ നിയമത്തിന്റെ പിറവിക്കുശേഷം ഇന്ത്യയില്‍ പുറത്തുവന്ന അഴിമതികളില്‍ 70 ശതമാനവും ഈ നിയമത്തിലൂടെയായിരുന്നു. ഈ നിയമത്തെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്'–അഡ്വ. ഡി.ബി. ബിനു പറയുന്നു. 

രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. 66 ആര്‍ടിഐ ആക്റ്റിവിസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ കൊല്ലപ്പെട്ടത്. 159 പേര്‍ക്കെതിരെ ആക്രമണവും ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യ സുരക്ഷാ മിന്നല്‍ പരിശോധന... ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി  (50 minutes ago)

സോളാര്‍ കേസില്‍ ഉമ്മെന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍  (2 hours ago)

ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?  (3 hours ago)

ശീശാന്തിന് ഒരിടത്തും രക്ഷയില്ല... ശ്രീശാന്തിനെ വിടാതെ ബിസിസിഐ  (3 hours ago)

സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമം: കോടിയേരി  (4 hours ago)

കണ്ണൂർ മെഡിക്കൽ കോളേജ് ഓർഡിനൻസിൽ ഗവർണർ ഒപ്പു വെച്ചു  (4 hours ago)

സിനിമ റിലീസിനെത്തുമ്പോള്‍ അവള്‍ മാത്രമില്ല...  (4 hours ago)

ഡ്രൈ​വ​ർ​മാ​ർ ത​മി​ഴ്നാ​ട്ടി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന മ​ണി കീ​ഴ​ട​ങ്ങി.  (4 hours ago)

ആംബുലസിന്‍റെ യാത്രയ്ക്ക് തടസമുണ്ടാക്കിയ വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (4 hours ago)

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്  (4 hours ago)

അമ്പലത്തിന് പകരം ആശുപത്രി നിര്‍മിക്കണമെന്ന് മെര്‍സലില്‍ വിജയിയുടെ ഡയലോഗ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചു; താരത്തിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

സംസ്ഥാന സ്‌കൂൾ കായികമേള : ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്; 2 ദേശീയ റെക്കോർഡുകൾ പിറന്നു  (5 hours ago)

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ  (5 hours ago)

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ  (5 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News