അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. ഏഷ്യൻ പര്യടത്തിന്റെ ഭാഗമായാണ് ടില്ലേഴ്സണ് ഇന്ത്യയിലെത്തുന്നത്. ഒരാഴ്ച നീളുന്ന പര്യടനത്തിൽ ഖത്തർ, സൗദി അറേബ്യ, പാക്കിസ്ഥാൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
ശനിയാഴ്ച സൗദി അറേബ്യ സന്ദർശിച്ചുകൊണ്ടാണ് ടില്ലേഴ്സന്റെ ഏഷ്യൻ പര്യടനം ആരംഭിക്കുന്നത്. സൗദി നേതാക്കളുമായി യെമൻ, ഇറാക്ക് പ്രശ്നങ്ങളും ഗൾഫ് പ്രതിസന്ധികളും ചർച്ച ചെയ്യുമെന്നാണ് സൂചന. പിന്നീട് ദോഹയിൽ എത്തുന്ന അദ്ദേഹം ഖത്തർ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ടില്ലേഴ്സന്റെ ഇന്ത്യ സന്ദർശനത്തിന്റെ കൃത്യമായ ദിവസം വൈറ്റ്ഹൗസ് അറിയിച്ചിട്ടില്ല. ഇന്ത്യയിലെത്തുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
https://www.facebook.com/Malayalivartha