ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് റിസര്‍വ് ബാങ്ക്
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് റിസര്‍വ് ബാങ്ക്. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
വിവരാവകാശ നിയമം വഴി ധനകാര്യ വാര്‍ത്ത പോര്‍ട്ടലായ 'മണി ലൈഫി'ന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍, സ്വകാര്യത വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നിരിക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.
ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha