ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ
500 ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി.
500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനമെന്നാണു സൂചന. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വരും. ഇതോടെ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്ക് 15 മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയം ലാഭിക്കാമെന്നാണു റെയില്‍വേയുടെ കണക്കുകൂട്ടല്‍.
ആദ്യഘട്ടത്തില്‍ അന്‍പതോളം ട്രെയിനുകളാണ് ഇതിനായി പരിഗണിക്കുക. ഇതുകൂടാതെ 50 മെയില്‍, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയര്‍ത്താനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha